Search !

Wednesday, September 22, 2010

Captiva is comming പുതുമയോടെ കാപ്ടിവ വീണ്ടുംവരുന്നു

Reviews,Technology,Cars,Bikes,Mobiles,
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ കാപ്ടിവയെ നിര്‍മാതാക്കളായ ഷെവര്‍ലെ നവീകരിക്കുന്നു. ഇത്തവണത്തെ പാരീസ് മോട്ടോര്‍ഷോയില്‍ പുതിയ കാപ്ടിവയെ അവതരിപ്പിക്കും. നേരിയ മുഖംമിനുക്കലുകള്‍ക്ക് പകരം രൂപഭംഗിയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഷെവര്‍ലെ വരുത്തിയിട്ടുണ്ട്. കാപ്ടിവയുടെ അകത്തും പുറത്തുമെല്ലാം ആരാധകര്‍ക്ക് പുതുമ കണ്ടെത്താം.



അടിമുടി മാറ്റംവരുത്തിയ ബോണറ്റാണ് നവീന കാപ്ടിവയുടെ മുഖ്യസവിശേഷത. നിലവിലുള്ള കാപ്ടിവയുടെ ചെറിയ റേഡിയേറ്റര്‍ ഗ്രില്ലിന്റെ സ്ഥാനത്ത് ഇരട്ടിയിലേറെ വലിപ്പമുള്ള വലിയ ഗ്രില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. വലിയ ഗ്രില്‍ സ്ഥാപിക്കേണ്ടി വന്നതിനാല്‍ മുന്‍ ബമ്പറിന്റെ വലിപ്പം വല്ലാതെ കുറച്ചിട്ടുണ്ട്. മുന്നിലെ സൈഡ് എയര്‍വെന്റുകളും ഇതിന് അനുസരിച്ച് നവീകരിച്ചിട്ടുണ്ട്. ഹെഡ്‌ലൈറ്റ്, ഫോഗ് ലാമ്പുകള്‍, ടെയ്ല്‍ ലാമ്പ് ക്ലസ്റ്റര്‍ എന്നിവയിലും പുതുമകള്‍ കണ്ടെത്താം.



നവീന സീറ്റ് ഫേബ്രിക്കുകള്‍, ഉയര്‍ന്ന നിലവാരമുള്ള നവീന ഇന്റീരിയര്‍, മീറ്റര്‍ കണ്‍സോളിലെ ഐസ് ബ്ലൂ ബാക്ക്‌ലൈറ്റിങ് എന്നിവയാണ് ഉള്‍വശത്തെ സവിശേഷതകള്‍. വാഹനത്തിന് പുറത്തുള്ള ശബ്ദവും എന്‍ജിന്‍ ശബ്ദവും വന്‍തോതില്‍ കുറയ്ക്കുന്ന തരത്തിലാണ് ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഷെവര്‍ലെ അവകാശപ്പെടുന്നു.



എന്‍ജിനില്‍ മാറ്റംവരുത്തുമോ എന്നകാര്യം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലും ലഭിക്കും. യു.എസ്.ബി പോര്‍ട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയും എല്ലാ വേരിയന്റുകളിലും ലഭിക്കുന്ന സൗകര്യങ്ങളാണ്. ടച്ച്‌സ്‌ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം, പാര്‍ക്കിങ് അനായാസമാക്കുന്ന റിയര്‍വ്യൂ ക്യാമറ എന്നിവ ഉയര്‍ന്ന മോഡലുകളില്‍ ലഭ്യമാകും. 2011 ലെ ദീപാവലിയോട് അനുബന്ധിച്ച് പുതിയ കാപ്ടിവയെ ഇന്ത്യയില്‍ എത്തിക്കാനാണ് ഷെവര്‍ലെയുടെ പദ്ധതി.

0 comments:

Post a Comment

 
Copyright Mallu Boss!!! All Rights Reserved
Powered by Alat Rekaman
ProSense theme created by Dosh Dosh and The Wrong Advices.
Blogerized by Bonard Alfin Forum Distorsi.