Search !

Tuesday, September 21, 2010

സുസുക്കിയുടെ സ്ലിങ്‌ഷോട്ട് 125

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ യാത്രാ ബൈക്കായ (സ്‌പോര്‍ട്‌സ് ബൈക്കല്ല) സ്ലിങ് ഷോട്ട് 125 അവതരിപ്പിച്ചു. ദൈനംദിന യാത്രകള്‍ക്കായി ബൈക്കിനെ ആശ്രയിക്കുന്നവരെ ലക്ഷ്യംവച്ചാണ് സ്ലിങ് ഷോട്ട് എത്തുന്നത്. വിപണിയിലുള്ള കമ്യൂട്ടര്‍ ബൈക്കുകളോട് കിടപിടിക്കുന്ന സ്റ്റേലിങ്, പെര്‍ഫോമന്‍സ് എന്നിവയോടെയാണ് സുസുക്കിയുടെ 125 സി.സി ബൈക്ക് എത്തുന്നത്. ഹീറോഹോണ്ട ഗ്ലാമര്‍, ഹോണ്ട സി.ബി ഷൈന്‍, സി.ബി.എഫ് സ്റ്റണ്ണര്‍, ടി.വി.എസ് ഫ്‌ളെയിം, യമഹ വൈ.ബി.ആര്‍ എന്നിവയാകും വിപണിയില്‍ സ്ലിങ് ഷോട്ടിന്റെ എതിരാളികള്‍.

സുസുക്കിയുടെ ബൈക്കുകളായ ജി.എസ്.എക്‌സ് ആര്‍ 1000, ജി.എസ് 150 ആര്‍ എന്നിവയുടെ സ്വാധീനം സ്ലിങ്‌ഷോട്ടില്‍ കാണാം. നവീന രൂപഭംഗിയുള്ള ഹെഡ് ലാമ്പാണ് ബൈക്കിന്റെ മുഖ്യ ആകര്‍ഷണം. വിലകുറഞ്ഞ വേരിയന്റുകളില്‍ സ്റ്റീല്‍ റിമ്മുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ ലൈറ്റ് വെയ്റ്റ് അലുമിനിയം അലോയ് വീലുകള്‍ ലഭിക്കും.

സുസുക്കിയുടെ സിയുസ്, ഹീറ്റ് എന്നിവയുടെ പ്ലാറ്റ്‌ഫോം പങ്കുവയ്ക്കുന്ന ബൈക്കാണ് സ്ലിങ് ഷോട്ട്. എയര്‍ കൂള്‍ഡ് നാലു സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എസ്.ഓ.എച്ച്.സി എന്‍ജിനാണ് ബൈക്കിലുള്ളത്. 8.5 ബി.എച്ച്.പി പരമാവധി കരുത്തും 1.02 കെ.ജി.എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. അഞ്ചു സ്​പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിലുള്ളത്. ബി.എസ് മൂന്ന് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് സ്ലിങ് ഷോട്ട്.

സ്റ്റീല്‍ റിം ചക്രങ്ങളും ഡ്രം ബ്രേക്കുകളുമുള്ള സ്ലിങ് ഷോട്ടിന് 46,253 രൂപയാണ് മുംബൈയിലെ എക്‌സ്‌ഷോറൂം വില. അലോയ് വീലുകള്‍ ഘടിപ്പിച്ച ഉയര്‍ന്ന വേരിയന്റിന് 1,000 രൂപകൂടി അധികം നല്‍കണം. നാലു നിറങ്ങളില്‍ സ്ലിങ് ഷോട്ട് തിരഞ്ഞെടുക്കാം. മെറ്റാലിക് മസ്റ്റാര്‍ഡ് എലോ, മെറ്റാലിക് ഫോക്‌സ് ഓറഞ്ച്, കാന്‍ഡി ആന്ററസ് റെഡ്, പേള്‍ നെബുലാര്‍ ബ്ലൂ എന്നിവയാണ് നിറങ്ങള്‍. മുന്‍ ഡിസ്‌ക് ബ്രേക്കുകളുള്ള സ്ലിങ് ഷോട്ട് ആഴ്ചകള്‍ക്കകം വിപണിയിലെത്തും.

0 comments:

Post a Comment

 
Copyright Mallu Boss!!! All Rights Reserved
Powered by Alat Rekaman
ProSense theme created by Dosh Dosh and The Wrong Advices.
Blogerized by Bonard Alfin Forum Distorsi.